ADVERTISEMENT

പട്‌ന∙ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ‌അവസാനിച്ചു. 78 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൈകിട്ട് 57.91% പോളിങ് രേഖപ്പെടുത്തി. 2.35 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. 1204 സ്ഥാനാര്‍ഥികൾ ശനിയാഴ്ച ജനവിധി തേടി. 2015 നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ 56.66 ശതമാനമായിരുന്നു പോളിങ്.

മുസഫർപുരിൽ പോളിങ് ഓഫിസർ ഹൃദയാഘാതം മൂലം മരിച്ചു. ഔറായ് മണ്ഡലത്തിലെ 190–ാം ബൂത്തിന്റെ ചുമതലയുള്ള കേദാർ റായ് ആണ് മരിച്ചത്. സീതാമര്‍ഹിയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടർന്ന് വോട്ടെടുപ്പ് നിര്‍ത്തിവച്ചു.

നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരി, എന്‍ഡിഎ സഖ്യകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ മുകേഷ് സാഹ്നി എന്നിവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടി. അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ബന്ധു ബിജെപിയുടെ നീരജ് കുമാര്‍ സിങ് ചാട്പുര്‍ മണ്ഡലത്തില്‍നിന്നു ജനവിധി തേടി. മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് ബിഹാറിഗഞ്ച് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ജെഡിയു എംപി വൈദ്യനാഥ് മഹാതോ അന്തരിച്ചതിനെ തുടര്‍ന്ന് വാല്‍മീകി നഗര്‍ ലോക്‌സഭാ സീറ്റിലേക്കും ശനിയാഴ്ച വോട്ടെടുപ്പ് നടന്നു.

243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ മുന്നിനു 94 സീറ്റുകളിലേക്കു നടന്ന രണ്ടാം ഘട്ട തിരിഞ്ഞെടുപ്പില്‍ 55.70 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

English Summary: Bihar Election Last Phase Polling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com