തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം; പി.സി. ജോർജിന്റെ ഹർജി സുപ്രീം കോടതിയിൽ

pc-george-2
പി.സി. ജോർജ് (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽ ഡിസംബറിൽ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷന് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാം എന്നും ഹൈക്കോടതി വിലയിരുത്തി.

English Summary: PC George submits petition in Supreme Court asking to change the local body polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA