ADVERTISEMENT

ന്യൂയോർക്ക്∙ രൂക്ഷമായി പടർന്നുകയറുന്ന കോവിഡിനെ പിടിച്ചുകെട്ടാൻ യുഎസിന്റെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനും നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രത്യേക ദൗത്യസേനയ്ക്കു രൂപം നൽകി. ഇന്ത്യന്‍ വംശജനായ യുഎസ് മുൻ സർജൻ ജനറൽ വിവേക് മൂർത്തിയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ ഡേവിഡ് കെസ്‌ലറും യേൽ പ്രഫസർ മാർസെല്ല നുനെസ് സ്മിത്തുമാണ് സംഘത്തിന്റെ തലപ്പത്തുള്ളത്.

അടുത്ത വർഷം ജനുവരി 20ന് ഔദ്യോഗികമായി ചുമതലയേറ്റെടുക്കുമ്പോൾ ബൈഡൻ – ഹാരിസ് സംഘത്തിനു മുന്നിൽ കോവിഡിനെ നേരിടാനുള്ള വ്യക്തമായ രൂപരേഖയായിരിക്കും ഇവർ നൽകുക. തങ്ങളുടെ കോവിഡ് പ്രതിരോധ പദ്ധതിയെക്കുറിച്ചുള്ള ഏഴു പോയിന്റ് അജൻഡ ബൈഡനും ഹാരിസും പറത്തുവിട്ടിരുന്നു. 9 മാസമായി ട്രംപ് ഭരണകൂടം നടത്തിവന്നിരുന്ന പ്രതിരോധ നടപടികളെ പൊളിച്ചെഴുതുന്ന സമീപനമാണ് ഈ അജൻഡയിലുള്ളത്.

  1. എല്ലാ അമേരിക്കക്കാർക്കും സൗജന്യ, വിശ്വാസ്യതയുള്ള കോവിഡ് പരിശോധന നടപ്പാക്കും
  2. പിപിഇ കിറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കും.
  3. എങ്ങനെയാണ് മഹാമാരിയെ സ്കൂളുകളും ചെറു കച്ചവട സ്ഥാപനങ്ങളും കുടുംബങ്ങളും നേരിടേണ്ടതെന്നതിന് ദേശീയ അടിസ്ഥാനത്തിൽ മാർഗനിർദേശങ്ങൾ കൊണ്ടുവരും.
  4. ചികിത്സയും വാക്സീനും ഫലപ്രദമായി എല്ലാവർക്കും ലഭ്യമാക്കുന്നതിന് പദ്ധതി തയാറാക്കും.
  5. പ്രായമേറിയവർക്കും ഉയർന്ന റിസ്ക് ഉള്ളവർക്കും സംരക്ഷണമേകും.
  6. ചൈനയിൽനിന്നുള്ളതുൾപ്പെടെ മഹാമാരികൾ മുൻകൂട്ടിക്കാണുവാനും പ്രതിരോധിക്കാനുള്ള പുനരുദ്ധാരണ, വിപുലീകരണ നടപടികളും വിഭാവനം ചെയ്യും.
  7. ദുരിത സമയങ്ങളെ അമേരിക്കൻ ജനങ്ങൾ എങ്ങനെ നേരിടണമെന്ന് ഗവർണർമാരോടും മേയര്‍മാരോടും ആലോചിച്ചു തീരുമാനമെടുക്കും.

2017ൽ ട്രംപ് അധികാരമേറ്റെടുത്തതിനു പിന്നാലെ അന്ന് സർജൻ ജനറലായിരുന്ന വിവേക് മൂർത്തിയോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. 2014ൽ ബറാക് ഒബാമയാണ് നാലുവർഷത്തേക്ക് മൂർത്തിയെ നിയമിച്ചത്. എന്നാൽ കാലാവധിയെത്തുന്നതിനു മുൻപ് രാജിവയ്ക്കാൻ ട്രംപ് മൂർത്തിയോട് ആവശ്യപ്പെടുകയായിരുന്നു.

English Summary: Vivek Murthy to headline 'Joe and Kamala's plan to beat Covid-19'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com