ADVERTISEMENT

ബെംഗളൂരു∙ ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ജയിലിലേക്ക്. ബിനീഷിനെ ബെംഗളൂരു പ്രത്യേക കോടതി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റും.

ലഹരിക്കേസിൽ എൻസിബി കസ്റ്റഡി അപേക്ഷ നൽകിയില്ല. ബിനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ 6നു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു. വാർത്തകൾ നൽകുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

3 തവണയായി 14 ദിവസം തുടർച്ചയായി ഇഡി കസ്റ്റഡിയിലാണ് ബിനീഷ്. ചൊവ്വാഴ്ച ശാന്തിനഗറിലെ ഓഫിസിൽ ചോദ്യംചെയ്ത ബിനീഷിനെ രാത്രിയോടെ കബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് ഒക്ടോബർ 29നാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.

English Summary: Bineesh Kodiyeri Remanded for Two Weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com