ADVERTISEMENT

ന്യൂഡൽഹി ∙ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പരാമര്‍ശം സജീവ ചര്‍ച്ചയാക്കി ബിജെപി. വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ഒബാമയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കുകയാണ്.

എ പ്രോമിസ്ഡ് ലാന്‍ഡ്– ഒബാമയുടെ രാഷ്ട്രീയ ഒാര്‍മക്കുറിപ്പുകളുടെ ശേഖരമാണ്. ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ പുസ്തകാവലോകനത്തിലൂടെയാണ് രാഹുലിനെക്കുറിച്ച് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായത്. കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമില്ലാത്ത നേതാവാണ് രാഹുലെന്ന് ഒബാമ അഭിപ്രായപ്പെടുന്നു. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളെല്ലാം ചെയ്ത് അധ്യാപകന്‍റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന അതേസമയം, വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍.

നിര്‍വികാരമായ ധര്‍മനിഷ്ഠയുള്ള നേതാവെന്നാണു മന്‍മോഹന്‍ സിങ്ങിനെ ഒബാമ വിശേഷിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു, ബിജെപി െഎടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ രാഹുലിനെക്കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഒബാമയെപ്പോലെ ലോകനേതാക്കള്‍വരെ വസ്തുതകള്‍ പറഞ്ഞു കഴിഞ്ഞെന്നും രാഹുലാണു കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു. 2017 ഡിസംബറിലെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഒബാമ രാഹുലിനെ കണ്ടിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ രാഹുല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.  

English Summary :"Nervous, Unformed Quality About Him": Barack Obama On Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com