ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 131ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിവിധ മൂല്യങ്ങളാൽ രാജ്യത്തിന് അടിത്തറ പാകിയ ഒരു മികച്ച ദാർശനികനായിരുന്നു നെഹ്റുവെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

‘ഇന്ന് ഇന്ത്യ തന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിത് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സാഹോദര്യം, സമത്വവാദം, ആധുനിക കാഴ്ചപ്പാട് എന്നീ മൂല്യങ്ങളാൽ രാജ്യത്തിന് അടിത്തറ പാകിയ മികച്ച ദാർശനികനായിരുന്നു അദ്ദേഹം. ഈ മൂല്യങ്ങൾ സംരക്ഷിക്കാനാണ് ഞങ്ങളുടെ പ്രയത്നം’– തന്റെ മുതുമുത്തശ്ശന് ആശംസകൾ നേർന്ന് രാഹുൽ കുറിച്ചു. 

നെഹ്റു അന്ത്യവിശ്രമം കൊള്ളുന്ന ശാന്തിവനത്തിലെത്തിയ രാഹുൽ അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ ആദരവ് അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെഹ്റുവിന് ആദരമർപ്പിച്ച് ട്വീറ്റ് ചെയ്തു. 

1889 നവംബർ 14നാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ കാലം സേവിച്ച പ്രധാനമന്ത്രിയും സ്വാതന്ത്രസമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജനനം. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തെ തുടർന്ന് ഈ ദിനം ശിശുദിനമായാണ് രാജ്യം ആഘോഷിക്കുന്നത്. 

English Summary : Towering visionary who laid foundation of our country: Rahul's tribute to Nehru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com