ADVERTISEMENT

മുംബൈ∙ രാഹുല്‍ ഗാന്ധിക്കെതിരായ യുഎസ് മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പരാമര്‍ശത്തിനെതിരെ ശിവസേന. കോണ്‍ഗ്രസ് നേതാക്കള്‍ പോലും കാര്യമായി പ്രതിരോധിക്കാന്‍ മടിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ സേനയുടെ ഇടപെടല്‍. ഒബാമയുടെ പരാമര്‍ശം രാഷ്ട്രീയമായി മുതലെടുക്കുന്ന ബിജെപിയെയും സേന വിമര്‍ശിച്ചു.

‘എ പ്രോമിസ്‍ഡ് ലാന്‍‌ഡ്’ എന്ന ഒബാമയുടെ രാഷ്ട്രീയ ഓര്‍‌മക്കുറിപ്പുകളുടെ പുസ്‍തകത്തിലാണ് രാഹുലിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍. വിഷയമറിയാതെ അധ്യാപകനെ ആകര്‍ഷിക്കാന്‍‌ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെയാണ് രാഹുല്‍ എന്നായിരുന്നു ഒബാമയുടെ നിരീക്ഷണം. കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമില്ലാത്ത നേതാവാണ് രാഹുലെന്നും ഒബാമ എഴുതി. പിന്നാലെ വിഷയം സജീവ ചര്‍ച്ചയാക്കിയ ബിജെപി കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരായ രാഷ്ട്രീയ ആയുധമാക്കി ഇതിനെ മാറ്റി.

എങ്കിലും രാഹുലിനെ കാര്യമായി പ്രതിരോധിക്കാന്‍ ഇതുവരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിട്ടില്ല. ഒരു പുസ്തകത്തിലെ വ്യക്തിപരമായി അഭിപ്രായത്തോട് പ്രതികരിക്കാൻ ഇല്ലെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ശത്രുതമറന്ന് സമീപകാലത്ത് മാത്രം കോണ്‍ഗ്രസുമായി കൂട്ടുകൂടിയ ശിവസേന രാഹുലിനെ പിന്തുണച്ചത്. ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങള്‍ പറയില്ലെന്നും ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റിയും ഇന്ത്യന്‍ നേതാക്കളെപ്പറ്റിയും എന്തറിയാമെന്നും സേന നേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു.

English Summary : How much does Obama know about India?’: Sanjay Raut on ‘A Promised Land’ row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com