ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിനെ ഭീകരതയും കലാപവും നിലനിന്നിരുന്ന കാലത്തേക്കു കൊണ്ടുപോകാനാണ് കോൺഗ്രസും ഗുപ്കർ സംഘവും ശ്രമിക്കുന്നതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റിനു മറുപടിയുമായി കോൺഗ്രസ്. നുണ, വഞ്ചന, മിഥ്യാധാരണകൾ എന്നിവ മോദി സർക്കാരിന്റെ മാർഗമായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. അമിത് ഷാ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തി ഫറൂഖ് അബുദുല്ല, മെഹബൂബ മുഫ്തി, സജ്ജാദ് ലോൺ തുടങ്ങിയ ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ ചേർന്ന് ‘ഗുപ്കർ പ്രഖ്യാപന’ത്തിനുള്ള കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.

‘ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ ഈ ആക്രമണത്തിന് പിന്നിലെ നിരാശ എനിക്ക് മനസിലാക്കാൻ കഴിയും. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ പീപ്പിൾസ് അലയൻസ് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു’– ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തതിനും ജനാധിപത്യ പ്രക്രിയയെ പിന്തുണച്ചതിനും ജമ്മു കശ്മീരിൽ മാത്രമേ നേതാക്കളെ തടഞ്ഞുവയ്ക്കാനും ദേശവിരുദ്ധർ എന്ന് വിളിക്കാനും കഴിയൂവെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

English Summary: "Spreading Lies, Creating New Illusions": Congress After Amit Shah Tweets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com