ADVERTISEMENT

മുംബൈ ∙ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ തെലുങ്ക് കവി വരവര റാവുവിനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ മുംബൈ ഹൈക്കോടതി അനുമതി നൽകി. 15 ദിവസത്തേക്കാണ് വരവര റാവുവിന് ആശുപത്രിയിൽ ചികിത്സ തേടാൻ കോടതി അനുമതി നൽകിയത്. വരവര റാവുവിന്റെ ചികിത്സാ ചെലവ് മഹാരാഷ്ട്രാ സർക്കാർ വഹിക്കും. ആശുപത്രിയുടെ ചട്ടങ്ങൾ പാലിച്ച് കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ സന്ദർശിക്കാനും കോടതി അനുമതി നൽകി. തന്നെ ആശുപത്രിയിലേക്കു മാറ്റി ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വരവര റാവു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. 

വരവരറാവു ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകർ സംഘടിപ്പിച്ച ദലിത് സംഗമമാണ് പുണെയിലെ ഭീമ-കോറെഗാവ് കലാപത്തിനു കാരണമായതെന്ന് ആരോപിച്ചാണ് റാവു അടക്കം അഞ്ചു പേരെ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തത്. 

English Summary: Bombay high court allows hospital treatment for jailed activist Varavara Rao

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com