ഫീസില്‍ ആശയക്കുഴപ്പം; ഈ വര്‍ഷത്തെ മെഡിക്കൽ പ്രവേശനവും അനിശ്ചതത്വത്തിൽ

Mail This Article
×
തിരുവനന്തപുരം∙ പത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നല്‍കാമെന്ന സ്ഥിതി വന്നതോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവും അനിശ്ചിതത്വത്തില്‍. 11 മുതല്‍ 22 ലക്ഷം രൂപ വരെ ഫീസ് വാങ്ങാമെന്ന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ കോളജ് പുനഃക്രമീകരണത്തിന് അപേക്ഷിക്കാം.
പക്ഷേ, ഫീസ് എത്രയെന്ന് വ്യക്തതയില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാർ അപ്പീല്‍ പോകുന്നുണ്ട്. പക്ഷേ, ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുന്നത് ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്നതല്ല.
English Summary : Confusion in MBBS fees : Admission process in crisis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.