ADVERTISEMENT

തിരുവനന്തപുരം ∙ സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ താങ്ങാനാകാത്ത ഫീസ് ആണു മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നതെന്നും ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിയമോപദേശം തേടിയ ശേഷം വിശദാംശങ്ങൾ ഇന്നു തീരുമാനിക്കും.

മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവു പ്രകാരം 10 മെഡിക്കൽ കോളജുകളിലെ തുക കഴിഞ്ഞദിവസം പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിരുന്നു.

കോടതിയുടെയോ കോടതി ചുമതലപ്പെടുത്തുന്നവരുടെയോ അന്തിമവിധി പ്രകാരമായിരിക്കും ഫീസ്. മെറിറ്റ് സീറ്റിൽ 11 – 22 ലക്ഷം രൂപയാണു മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്; എൻആർഐ സീറ്റിൽ 20– 34 ലക്ഷവും. മുന്നാക്ക സംവരണം, ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ 15 % അഖിലേന്ത്യാ ക്വോട്ട തുടങ്ങിയ കാര്യങ്ങളിലും അവ്യക്തത നിലനിൽക്കുന്നു.

English Summary: State government to approach court against self finance medical college fee hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com