ADVERTISEMENT

തായ്പേയ് (തായ്‌വാൻ)∙ പരിശീലനപ്പറക്കലിനിടെ ഒരു എഫ്–16 വിമാനം കാണാതായതോടെ വ്യോമസേനയിലെ ഏകദേശം 140 എണ്ണത്തോളം വരുന്ന എഫ്16 യുദ്ധവിമാനങ്ങളെ നിലത്തിറക്കി തായ്‌വാന്‍. സുരക്ഷാ പരിശോധനയ്ക്കായിട്ടാണ് വിമാനങ്ങൾ മടക്കിവിളിച്ചതെന്ന് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാത്രിയില്‍ 44കാരനായ പൈലറ്റ് പറത്തിയ എഫ് 16 യുദ്ധവിമാനം പറന്നുയർന്ന് രണ്ടു മിനിറ്റിനകം പസഫിക് സമുദ്രത്തില്‍  കാണാതായിരുന്നു. ഹുവാലിൻ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്ന് 6000 അടി ഉയരത്തിൽ എത്തിയ ശേഷമാണ് വിമാനം റഡാറിൽനിന്ന് പൊടുന്നനെ അപ്രത്യക്ഷമായത്. മൂന്നാഴ്ചയ്ക്കു മുൻപ് പരിശീലനത്തിനിടെ മറ്റൊരു എഫ്–5ഇ യുദ്ധവിമാനം കടലിൽ തകർന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് എഫ്–15 വിമാനവും കാണാതാകുന്നത്.

രക്ഷാപ്രവർത്തനത്തിനാണ് നിലവിൽ മുൻതൂക്കം നൽകുന്നതെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞു. പരിശോധനയ്ക്കായി എല്ലാ എഫ് 16 വിമാനങ്ങളും വ്യോമസേന തിരിച്ചുവിളിച്ചിട്ടുണ്ട്. അപകടത്തിനു കാരണമെന്താണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

English Summary: Taiwan Grounds F-16 Fighter Jets After One Goes Missing During Training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com