ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ നര്‍ഗോട്ടയിലെ ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപമുണ്ടായ ഏറ്റുമുട്ടലില്‍ നാലു ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ടോള്‍ പ്ലാസയ്ക്കു സമീപമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്ത ഭീകരരെയാണു വധിച്ചത്. ഒരു പോലീസുകാരന്  പരുക്കേറ്റു. വലിയ ആക്രമണം ലക്ഷ്യമിട്ട് കശ്മീര്‍ താഴ്‌വരയിലേക്കു പോകുകയായിരുന്നു ഭീകരരെന്ന്് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറെ പിടികൂടാന്‍ കഴിഞ്ഞില്ല. 11 എകെ 47 റൈഫിളുകള്‍ മൂന്നു പിസ്റ്റലുകള്‍, 29 ഗ്രനേഡുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചു. 

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ട്രക്കില്‍ മറഞ്ഞിരുന്നാണ് ഇവര്‍ ആക്രമണം നടത്തയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ജമ്മു - ശ്രീനഗര്‍ ദേശീയപാത അടച്ചു. ടോള്‍ പ്ലാസയില്‍ സുരക്ഷ ശക്തമാക്കി. 

ഇന്നലെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രയോഗിച്ച് ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം.

English Summary : 4 terrorists killed in gunbattle in Jammu’s Nagrota

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com