ADVERTISEMENT

കൊല്ലം ∙ മുന്നണി മാറിയ ആര്‍എസ്പിക്ക് വലിയ തിരിച്ചടിയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രമായ കൊല്ലം ജില്ലയിലുണ്ടായത്. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് ഒരാളെ പോലും ജയിപ്പിക്കാനുമായില്ല. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി. ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ മത്സരിച്ച ഇരുന്നൂറില്‍ പരം സീറ്റില്‍ വിജയിക്കാനായത് നാല്‍പതില്‍ താഴെ.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റില്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. നില മെച്ചപ്പെടുത്തിയില്ലെങ്കില്‍ കൊല്ലത്തു നിന്നൊരു ആര്‍എസ്പിക്കാരന്‍ ഇത്തവണയും നിയമസഭയില്‍ എത്തില്ലെന്ന തിരിച്ചറിവുണ്ട് ശ്രീകണ്ഠന്‍ നായരുടെയും ബേബി ജോണിന്‍റെയും പിന്‍മുറക്കാര്‍ക്ക്. ഒരു കാലത്ത് പാര്‍ട്ടിയുടെ കോട്ടയായിരുന്ന നാട്ടില്‍ നിലനില്‍പിനായുളള പോരാട്ടത്തിലാണ് പാര്‍ട്ടി.

Content Highlights: Local Body Election, Kollam, RSP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com