കോവിഡിനെതിരെ പോരാടാൻ രാജ്യം മോദിക്കു പിന്നിൽ അണിനിരന്നു: അമിത് ഷാ

amit-shah
അമിത് ഷാ (ഫയൽ ചിത്രം)
SHARE

ചെന്നൈ∙ കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നിൽ രാജ്യം അണിനിരന്നതായും പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

‘ലോകവും രാജ്യവും കോവിഡിനെതിരെ പോരാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം അതിനെ വിജയകരമായി നേരിട്ടു. താരതമ്യേന, പല വികസിത രാജ്യങ്ങളെക്കാളും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്’–അദ്ദേഹം പറഞ്ഞു. സർക്കാരും മാത്രമല്ല, 130 കോടി ജനങ്ങളും പകർച്ചവ്യാധിക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിൽ നടന്ന തമിഴ്നാട് സർക്കാരിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പളനിസാമി-പനീർസെൽവം നേതൃത്വത്തിൽ സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ തമിഴ്‌നാട് സർക്കാരിനെ പ്രശംസിച്ച അമിത് ഷാ, സർക്കാർ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ വിവിധ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് പറഞ്ഞു.

English Summary: India Rallied Behind PM Modi In Fight Against COVID-19: Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA