ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡ് ബാധിച്ചുള്ള മരണം കുറയ്ക്കാൻ ചികിത്സാ രീതിയുമായി ഇന്ത്യൻ വംശജയായ ഡോക്ടർ. ശരീര താപനിലയിലുണ്ടാകുന്ന വ്യതിയാനവും ശ്വാസകോശത്തിനു സംഭവിക്കുന്ന കേടുപാടുകളും തടയുന്നതിനുള്ള നൂതന ചികിത്സയാണ് ഗവേഷകയായ ഡോ. തിരുമല ദേവി കണ്ണെഗൻതി വികസിപ്പിച്ചതെന്നാണു റിപ്പോർട്ട്.

ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ആശുപത്രിയിലായിരുന്നു പരീക്ഷണം. സൈടോകിൻസ് എന്ന പ്രോട്ടീനുകളാണ് വളരെ പെട്ടെന്ന് ൈവറസുകളെ പ്രതിരോധിക്കാൻ കോശങ്ങളെ സഹായിക്കുന്നതെന്നാണ് കണ്ടെത്തൽ. എലികളിൽ നടത്തിയ പരീക്ഷണം ഫലപ്രദമാണെന്ന് കണ്ടെത്തി.

പുതിയ കണ്ടെത്തൽ കോവിഡ് ബാധിച്ചുള്ള മരണം കുറയ്ക്കാനാകുമെന്ന് ഓൺലൈൻ മെഡിക്കൽ ജേണലിൽ പറയുന്നു. തെലങ്കാനയിൽ ജനിച്ച ഡോ. തിരുമല ദേവി വാറംഗലിലെ കാക്കാത്തിയ യൂണിവേഴ്സിറ്റി, ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠിച്ചത്. 2007ലാണ് അമേരിക്കയിലെത്തിയത്. 

Content highlights: Indian-American doctor identifies treatment to prevent Covid deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com