എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483: കോവിഡ് ജില്ലാക്കണക്ക്

wayanad-walad-covid-test-camp
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍കോട് 104 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കോട്ടയം

ജില്ലയില്‍ 423 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 420 പേർക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5271 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 203 പുരുഷന്‍മാരും 170 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 271 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3843 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 31921 പേര്‍ കോവിഡ് ബാധിതരായി. 28,015 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19,640 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നു.

ഇടുക്കി

ജില്ലയിൽ 188 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 160 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 27 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 72 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 2007 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

തൃശൂർ

ജില്ലയിൽ 483 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 680 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7257 ആണ്. തൃശൂർ സ്വദേശികളായ 83 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 54,533 ആണ്. 46,878 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്  ചെയ്തത്. ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 464 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 6 പേർക്കും, രോഗ ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 28 പുരുഷൻമാരും 34 സ്ത്രീകളും പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.

659 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 202 പേർ ആശുപത്രിയിലും 457 പേർ വീടുകളിലുമാണ്. മൊത്തം 5696 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4730 പേർക്ക് ആന്റിജൻ പരിശോധനയും 772 പേർക്ക് ആർടി-പിസിആർ പരിശോധനയും 194 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,25,525 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

കോഴിക്കോട്

ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 671 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6010 പേരെ പരിശോധനക്ക് വിധേയരാക്കി.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7696 ആയി. മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 622 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

പുതുതായി വന്ന 1043 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 24683 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,62,445 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 206 പേര്‍ ഉള്‍പ്പെടെ 1685 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 6010 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,35,622 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,32,524 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,70,390 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 677 പേര്‍ ഉള്‍പ്പെടെ ആകെ 7059 പ്രവാസികളാണ്  നിരീക്ഷണത്തിലുള്ളത്. ഇതില്‍ 342 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 6717 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 55583 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

English Summary: Covid-19: Kerala District-wise updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA