ADVERTISEMENT

കോട്ടയം∙ എൻഎസ്എസ് കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡൻറ് പി . ബാലകൃഷ്ണപിള്ള  അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു അന്ത്യം. ഞായറാഴ്ച 2 മണിക്ക് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽവച്ച് നടക്കും. മൃതദേഹം ഞായറാഴ്ച രാവിലെ 8 മണി മുതൽ 1.30 വരെ ഗാന്ധി നഗറിൽ ഉള്ള മന്നം സെൻററിൽ പൊതുദർശനത്തിന് വയ്ക്കും.

1998ൽ കോട്ടയം താലൂക്ക് എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റായും 2002 ൽ താലൂക്ക് യൂണിയൻ പ്രസിഡന്റായും തിരഞ്ഞെടുത്തു. 2000 മുതൽ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗമാണ്. കോട്ടയം പബ്ലിക് ലൈബ്രറി ഡയറക്ടർ ബോർഡ് അംഗവും ആയാംകുടി ഹൈസ്കൂൾ മാനേജരുമാണ്.   

ഭാര്യ: കെ.ജി. ശാരദാമ്മ (റിട്ട. പ്രിൻസിപ്പൽ ഡിവിഎച്ച്എസ്എസ്, കുമാരനല്ലൂർ), മക്കൾ: ‍ഡോ. പത്മകുമാർ.പി. പിള്ള (യുഎസ്), എസ്. ലക്ഷ്മി, മരുമക്കൾ - സി. ഇന്ദു മോഹൻ, ജി.വി.പിള്ള

English Summary : P Balakrishna Pillai passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com