ADVERTISEMENT

തിരുവനന്തപുരം∙ കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. സിഐജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. മസാല ബോണ്ടിന്റെ വിശദാംശങ്ങൾ തേടി ഇഡി ആർബിഐയ്ക്ക് കത്തയച്ചു.

കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പു സർക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കിയിരുന്നു. എന്നാൽ റിപ്പോർട്ടിലെ ചില പേജുകൾ എഴുതിച്ചേർത്തവയാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും സർക്കാർ മറുവാദവും ഉന്നയിച്ചു. ഇത്തരത്തിൽ സിഎജിയും സർക്കാരും തമ്മിൽ വാഗ്വാദം മുറുകുന്നതിനിടെയാണ് ഇഡി അന്വേഷണം വരുന്നത്.

കിഫ്ബിക്കെതിരെ സെപ്റ്റംബറിലും കേന്ദ്ര സർക്കാർ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 250 കോടി യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതു പുരോഗമിക്കുന്നതിനിടയിലാണ് പുതിയ അന്വേഷണവും.

English Summary: ED Investigation in KIIFB and Masala Bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com