ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍കോട് 81 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.

കൊല്ലം

ജില്ലയിൽ ഇന്ന് 314 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 308 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 4 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.  ജില്ലയിൽ ഇന്ന് 526 പേർ  രോഗമുക്തി നേടി. കൊല്ലം സ്വദേശിനി സ്വർണ്ണമ്മ (77), തൊടിയൂർ സ്വദേശിനി ജമീല ബീവി (73) കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കോട്ടയം

ജില്ലയില്‍ 355 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 353 പേർക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി പുതിയതായി 3242 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 142 പുരുഷന്‍മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 530 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3670  പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 32278 പേര്‍ കോവിഡ് ബാധിതരായി.  28545 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  20474 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നു.

ഇടുക്കി

ജില്ലയിൽ ഇന്ന് 220 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 199 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 16 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 77 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 2182 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

തൃശൂർ

ജില്ലയിൽ 543 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 417 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7381 ആണ്. തൃശൂർ സ്വദേശികളായ 80 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 55076 ആണ്. 47,295 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 522 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 8 പേർക്കും രോഗ ഉറവിടം അറിയാത്ത 9 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 39 പുരുഷൻമാരും 32 സ്ത്രീകളും പത്ത് വയസ്സിനു താഴെ 19 ആൺകുട്ടികളും 24 പെൺകുട്ടികളുമുണ്ട്. 

ഞായറാഴ്ച 494 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 195 പേർ ആശുപത്രിയിലും 299 പേർ വീടുകളിലുമാണ്. മൊത്തം 5816 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4738 പേർക്ക് ആന്റിജൻ പരിശോധനയും, 856 പേർക്ക് ആർടി-പിസിആർ പരിശോധനയും, 222 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.  ജില്ലയിൽ ഇതുവരെ ആകെ 4,31,341 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

English Summary: Covid-19: Kerala District-wise updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com