മോഡേണ വാക്സീന്റെ വിലനിലവാരം പുറത്തുവിട്ടു; ഡോസിന് 25-37 ഡോളർ

health-virus-FRANCE-HEALTH-VIRUS
Photo Credit: JOEL SAGET / AFP
SHARE

കേംബ്രിജ്∙ മോഡേണ കോവിഡ് വാക്സീന്റെ വിലനിലവാരം പുറത്തുവിട്ടു. ഡോസിന് 25 മുതൽ 37 ഡോളർ വരെ (1,800–2,700 രൂപ) ഈടാക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് സ്റ്റീഫൻ ബാൻസെൽ പറഞ്ഞു. പനിക്കുള്ള വാക്സീന്റെ വില 10 മുതൽ 50 ഡോളർ വരെയാണ് (740–3,700 രൂപ).

ഒരു ഡോസിന് 25 ഡോളറിൽ താഴെ വിലയിൽ ദശലക്ഷക്കണക്കിന് ഡോസുകൾ വിതരണം ചെയ്യാൻ മോഡേണയുമായി കരാറിലെത്തുമെന്ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ കരാർ ഒന്നും ആയിട്ടില്ലെന്നും ചർച്ചകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണം അടിസ്ഥാനമാക്കി കോവിഡിനെ തടയുന്നതിൽ വാക്സീൻ 94.5% ഫലപ്രദമാണെന്ന് മോഡേണ അവകാശപ്പെട്ടിരുന്നു.

English Summary: Moderna to charge $25-$37 for COVID-19 vaccine, says CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA