ഇത് അപകടം; ദുരുപയോഗം ചെയ്യപ്പെടും: മുന്നറിയിപ്പുമായി ഇടത് കേന്ദ്രങ്ങളും

sebastian-paul
സെബാസ്റ്റ്യൻ പോൾ
SHARE

തിരുവനന്തപുരം∙ സൈബർ ആക്രമണവും അധിക്ഷേപവും തടയാനെന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊലീസ് നിയമഭേദഗതി ദുരുപയോഗം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ അടക്കം അതിർവരമ്പ് പൊലീസ് നിശ്ചയിക്കുന്ന അപകടകരമായ അവസ്ഥയ്ക്കാണ് ഇടതുപക്ഷ സർക്കാർ അവസരം ഒരുക്കുന്നതെന്നും വിമർശനം ഉയർന്നു. 

സൈബർ ഇടത്തിലെ അധിക്ഷേപം നിയന്ത്രിക്കുന്നതിനപ്പുറം മാധ്യമങ്ങളെ ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമമാണ് പൊലീസ് നിയമ ഭേദഗതി എന്നും ആരോപണമുണ്ട്. അധിക്ഷേപത്തിന്റെ പേരിൽ വാറന്റ് ഇല്ലാതെ പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാം. കുറ്റക്കാർക്ക് അഞ്ച് വർഷം തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ വിധിക്കുന്ന വ്യവസ്ഥ. ഇത് ഏത് പൊലീസുകാരനും ദുരുപയോഗം ചെയ്യാമെന്നതാണ് വിമർശനം.

കോവിഡ് നിയന്ത്രണത്തിന് പോലും പൊലീസിനെ ഉപയോഗപ്പെടുത്തുന്നതിലെ അനൗചിത്യമാണ് വിമർശനത്തിന് ആധാരം. കരിനിയമങ്ങളെ എതിർക്കുന്ന ഇടതുപക്ഷ സർക്കാർ തന്നെ പൊലീസ് നിയമഭേദഗതിക്ക് വഴിയൊരുക്കിയതും ചോദ്യം ചെയ്യപ്പെടുന്നു. നിയമത്തിനെതിരെ ഇടതു നിരീക്ഷകൻ സെബാസ്റ്റ്യൻ പോൾ അടക്കമുള്ളവർ രംഗത്തെത്തി. ഓർഡിനൻസായെങ്കിലും നിയമസഭയിൽ ഇത് ചോദ്യം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

Content highlights: Sebastian Paul against Kerala Police cyber act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA