ADVERTISEMENT

ചെന്നൈ∙ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ തമിഴ് സിനിമാതാരം തവസി വിടവാങ്ങി. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം മധുരയിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് അന്തരിച്ചത്. ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായ തവസി സിനിമാലോകത്തോട് സഹായം ചോദിച്ച് ദിവസങ്ങൾക്ക് മുൻപ് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ രജനീകാന്ത് അടക്കമുള്ള താരങ്ങൾ സഹായം നൽകിയിരുന്നു. തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് തവസി.

കാൻസർ രോഗം അദ്ദേഹത്തെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാക്കിയിരുന്നു. ശിവകാർത്തിയേകന്റെ വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ എന്നിവയിലെ തവസിയുടെ പ്രകടനം ഏറെ ജനപ്രീതി നേടിയിരുന്നു.

English Summary: Tamil actor Thavasi passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com