ADVERTISEMENT

കൊൽക്കത്ത∙ ‘ലവും’ ‘ജിഹാദും’ ഒരുമിച്ച് പോകില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാൻ. തിരഞ്ഞെടുപ്പിന് മുൻപ് മാത്രമാണ് ആളുകൾ ഇത്തരം വിഷയങ്ങളുമായി രംഗത്തുവരുന്നതെന്നും അവർ കുറ്റപ്പെടുത്തി. ബംഗാളിൽ അടുത്തവർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

‘പ്രണയം വ്യക്തിപരമാണ്. അതും ജിഹാദും ഒരുമിച്ച് പോകില്ല. ഒരാൾ ആരുടെ കൂടെയായിരിക്കണമെന്നത് അയാളുടെ തീരുമാനമാണ്. നിങ്ങൾ എപ്പോഴും പ്രണയിക്കൂ, പരസ്പരം പ്രണയിക്കാനും ആരംഭിക്കൂ. മതത്തെ ഒരു രാഷ്ട്രീയ ആയുധമാക്കരുത്.’ – ലവ് ജിഹാദ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നുസ്രത്ത് പറഞ്ഞു.

ലവ് ജിഹാദ് തടയുന്നതിന് നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക സർക്കാരുകളുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് തൃണമൂൽ എംപിയുടെ പ്രതികരണം. ‘ലവ് ജിഹാദ്’ എന്ന പദം നിലവിലുള്ള നിയമപ്രകാരം നിർവചിച്ചിട്ടില്ലെന്നും കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ ഇത്തരം കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

English Summary: "Love And Jihad Don't Go Hand-In-Hand": Trinamool MP Nusrat Jahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com