ADVERTISEMENT

മുംബൈ ∙ ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനക്കയും സംയുക്തമായി നിർമിച്ച  ‘കോവിഷീൽഡ്’ വാക്സീന്റെ വികസന പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) അദ്ദേഹം ശനിയാഴ്ച സന്ദർശിക്കും.

മോദി ശനിയാഴ്ച വരുന്നതായി പുണെ ഡിവിഷനൽ കമ്മിഷണർ സൗരവ് റാവു സ്ഥിരീകരിച്ചു. വാക്സീന് 70% ഫലപ്രാപ്തിയുണ്ടെന്ന റിപ്പോർട്ട് ഈ ആഴ്ചയാദ്യം പുറത്തുവന്നിരുന്നു. ഒരു ഡോസ് വാക്സീൻ 90% ഫലപ്രദമാണെന്നും രണ്ടു ഡോസ് നൽകി 131 പേരിൽ നടത്തിയ പരീക്ഷണത്തിൽ 70.4% ഫലപ്രാപ്തിയുണ്ടെന്നും വ്യക്തമായതായി ഓക്സ്ഫഡ് സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.

അസ്ട്രാസെനക്കയെക്കൂടാതെ, യുഎസ് കമ്പനികളായ ഫൈസർ, മൊഡേണ എന്നിവ അവരുടെ കോവിഡ് വാക്സീനുകൾ 95 ശതമാനത്തോളം ഫലപ്രദമാണെന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

English Summary: PM Modi to visit Pune's Serum Institute on Nov 28 to take stock of Covishield vaccine development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com