ADVERTISEMENT

ന്യൂഡൽഹി∙ പ്രമുഖ മരുന്നു നിർമാണക്കമ്പനിയായ സൈഡസ് കാഡിലയുടെ പ്ലാന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സന്ദർശനം നടത്തും. കോവിഡ് വാക്സീന്റെ നിർമാണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനാണ് അദ്ദേഹമെത്തുന്നതെന്നു ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. അഹമ്മദാബാദിലെ ചന്തോഡർ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ്.

ZyCoV-D കോവിഡ് വാക്സീന്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം പൂര്‍ത്തിയായെന്നും ഓഗസ്റ്റിൽ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. രാവിലെ 9.30 ഓടെ പ്രധാനമന്ത്രി പ്ലാന്റിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവിടെനിന്ന് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (സിഐഐ)യിലും മോദി എത്തും. ആഗോള മരുന്നുനിർമാണക്കമ്പനിയായ അസ്ട്രാസെനക, ഓക്സ്ഫഡ് സര്‍വകലാശാല എന്നിവരുമായി വാക്സീൻ നിർമാണ പങ്കാളി കൂടിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്.

കോവാക്സിൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കിലും മോദി സന്ദർശനം നടത്തിയേക്കും. 3.40 ഓടെ ഇവിടെ എത്തുന്ന മോദി 5.40 ഓടെ തിരികെ ഡൽഹിക്കു മടങ്ങും.

English Summary: PM Modi To Visit Pharma Firm Zydus' COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com