ADVERTISEMENT

ഹൈദരാബാദ്∙ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് ഇനി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടി മാത്രമേ പ്രചാരണത്തിന് എത്താനുള്ളൂവെന്ന് ബിജെപിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ വന്‍താരനിരയെയാണ് ബിജെപി രംഗത്തിറക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പ്രചാരണത്തിന് എത്തിയിരുന്നു. 

നഗരത്തിലേക്ക് എത്തുന്ന ബിജെപി നേതാക്കളെ കണ്ടിട്ട് ഇതു ഹൈദരാബാദ് മുന്‍സിപ്പല്‍ തിരിഞ്ഞെടുപ്പ് ആണെന്നു തോന്നുന്നില്ലെന്ന് ഒവൈസി പറഞ്ഞു. അവര്‍ക്കു ട്രംപിനെക്കൂടി വിളിച്ചുകൂടെ എന്നാണ് ഒരു കുട്ടി ചോദിച്ചത്. ശരിയാണ് ഇനി ട്രംപ് കൂടി മാത്രമേ ബാക്കിയുള്ളുവെന്നും ഒവൈസി പരിഹസിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒവൈസി വെല്ലുവിളിച്ചിരുന്നു. മോദി നേരിട്ടു പ്രചാരണത്തിനെത്തൂ, എത്ര സീറ്റുകള്‍ നേടുമെന്ന് കാണാമെന്ന് ഒവൈസി പറഞ്ഞിരുന്നു. 

ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്. ഞായറാഴ്ച വിവിധ യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കും. വിഭാഗീയ ശക്തികളില്‍ നിന്ന് നഗരത്തെ രക്ഷിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു. വിഭാഗീയ ശക്തികള്‍ നഗരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അത് നമ്മള്‍ അനുവദിക്കണമോ?. നമ്മുടെ സമാധാനം നഷ്ടപ്പെടാന്‍ പോകുകയാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

English Summary: "Only Trump Left To Campaign In Hyderabad": Asaduddin Owaisi's Dig At BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com