ADVERTISEMENT

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിയായ പ്രദീപ് കോട്ടാത്തലയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ കൂടുതല്‍ ദിവസം കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടേക്കും. ജനുവരി 24ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ ശേഷം പ്രദീപ് എങ്ങോട്ട് പോയെന്നും ജനുവരിന് 20ന് മുന്‍പ് കൊച്ചിയില്‍ നടന്ന ഗൂഢാലോചനാ യോഗത്തെ കുറിച്ചുമാണ് വിവരങ്ങള്‍ അറിയേണ്ടത്. 

പ്രദീപിന്റെ ജാമ്യാപേക്ഷ നാളെ ഹൊസ്ദുര്‍ഗ് കോടതി പരിഗണിക്കും. നാലുദിവസം കസ്റ്റഡിയില്‍ ലഭിച്ചിട്ടും സിംകാര്‍ഡ് അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുത്തി എന്നു മാത്രമാണ് പ്രദീപ് പൊലീസിനോട് പറഞ്ഞത്. കാസര്‍കോട് വന്നത് ആരാധനാലയത്തില്‍ ദര്‍ശനം നടത്താനും ജ്വല്ലറിയില്‍ എത്തിയത് വാച്ച് വാങ്ങാനുമാണ് എന്ന മൊഴികളില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ചോദ്യംചെയ്യലില്‍നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് കൊല്ലത്ത് പോയി തെളിവെടുക്കാം എന്ന് കരുതിയെ പൊലീസ് പക്ഷേ പോയില്ല. ഫലത്തില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയില്‍നിന്ന് പൊലീസിന് കാര്യമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 

ബേക്കല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാഞ്ഞങ്ങാട് ഡിവൈഎസ്.പി. ഓഫിസിലാണ് ചോദ്യംചെയ്യല്‍. അതിനിടെ സോളര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ പ്രദീപ് കോട്ടാത്തല വീണ്ടും ശ്രദ്ധാ കേന്ദ്രമാവുകയാണ്. പ്രദീപിന്റെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ എട്ടിന് അവസാനിക്കും

English Summary: Pradeep Kottathala not co-operating with investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com