മന്ത്രിയുടെ അത്താഴവിരുന്നിന് വിദ്യാ ബാലന്‍ പോയില്ല; ഷൂട്ടിങ് തടഞ്ഞ് വനംവകുപ്പ്

vidya-balan-vijay-shah
നടി വിദ്യാ ബാലൻ, മന്ത്രി വിജയ് ഷാ
SHARE

ഇന്‍ഡോര്‍∙ മധ്യപ്രദേശില്‍ നടി വിദ്യാ ബാലന്‍ മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. 'ഷേര്‍ണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണു മധ്യപ്രദേശില്‍ നടക്കുന്നത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാ ബാലന്‍ മധ്യപ്രദേശിലുണ്ട്.

ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴ വിരുന്നിനു ക്ഷണിച്ചത്.  വിദ്യ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം തന്നെ വനമേഖലയിലേക്കു ഷൂട്ടിങ്ങിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവുകയുള്ളുവെന്ന് ഡിഎഫ്ഒ അറിയിച്ചതോടെ ഷൂട്ടിങ് മുടങ്ങി. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു. താനാണ് ക്ഷണം നിരസിച്ചതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

English Summary: Vidya Balan's film shooting stopped after actress turns down MP minister's dinner invite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA