ADVERTISEMENT

തൃശൂർ ∙ മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം നാലര വർഷത്തിനിടെ സന്ദർശിച്ചത് 27 വിദേശ രാജ്യങ്ങൾ. ഇതിലേറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് – 10 രാജ്യങ്ങൾ. രണ്ടാം സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 3 തവണ യുഎസ് യാത്ര അടക്കം 9 രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. 

യുഎസ് സന്ദർശനങ്ങളിലൊന്ന് ചികിത്സാർഥമാണെങ്കിൽ മറ്റൊന്നു സ്വകാര്യ സന്ദർശനമാണ്. മന്ത്രി കെ.കെ. ശൈലജ 8 രാജ്യങ്ങളിലും സന്ദർശനം നടത്തി. മന്ത്രിമാരുടെ വിദേശ യാത്രകളിൽ പലതും മുഖ്യമന്ത്രി നയിക്കുന്ന സംഘത്തിൽ അംഗമായാണ്. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കു മറുപടിയായാണ് വിദേശയാത്രാ വിവരങ്ങൾ ലഭിച്ചത്. 

മന്ത്രിമാരുടെ വിദേശ സന്ദർശന വിവരങ്ങൾ ഇങ്ങനെ:

∙കടകംപള്ളി സുരേന്ദ്രൻ: യുഎഇ (5 വട്ടം– ഇതിൽ 2 വട്ടം സ്വകാര്യം), യുകെ (2 വട്ടം), ജർമനി, ഫ്രാൻസി, ഇറ്റലി, വത്തിക്കാൻ (സ്വകാര്യം), യുഎസ് (സ്വകാര്യം), സ്പെയിൻ, കസാഖ്സ്ഥാൻ, ജപ്പാൻ. 

∙മുഖ്യമന്ത്രി പിണറായി വിജയൻ: യുഎസ് (3 വട്ടം, യുഎഇ (4 വട്ടം, ബഹറൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണകൊറിയ. 

∙കെ.കെ. ശൈലജ: യുകെ, യുഎഇ (2 വട്ടം – 1 വട്ടം സ്വകാര്യം), തായ്‌ലൻഡ്, ശ്രീലങ്ക, യുഎസ് (സ്വകാര്യം), സ്വറ്റ്സർലൻഡ്, അയർലൻഡ്, മോൾഡോവ. 

∙ഇ.പി. ജയരാജൻ: യുഎഇ (2 വട്ടം), നേപ്പാൾ, യുഎസ് (സ്വകാര്യം), ജപ്പാൻ, ദക്ഷിണ കൊറിയ, ഖത്തർ. 

∙എ.കെ. ബാലൻ: നെതർലൻഡ്സ് (സ്വകാര്യം), ഫ്രാൻസ് (സ്വകാര്യം), സിംഗപ്പൂർ, യുഎഇ (2വട്ടം), ഒമാൻ, സൗദി അറേബ്യ (സ്വകാര്യം). 

∙ടി.പി. രാമകൃഷ്ണൻ: യുഎഇ, സിംഗപ്പൂർ, കുവൈത്ത്, ഖത്തർ, യുകെ. 

∙എ.കെ. ശശീന്ദ്രൻ: യുഎഇ (സ്വകാര്യം), യുകെ (2വട്ടം), ശ്രീലങ്ക (സ്വകാര്യം), ജപ്പാൻ, ദക്ഷിണ കൊറിയ. 

∙കെ.ടി. ജലീൽ: യുഎഇ (2വട്ടം – സ്വകാര്യം), റഷ്യ, യുഎസ് (സ്വകാര്യം), മാലദ്വീപ്. 

∙വി.എസ്. സുനിൽ കുമാർ: യുഎഇ (2 വട്ടം), ശ്രീലങ്ക, യുഎസ്, ഒമാൻ – എല്ലാ യാത്രകളും സ്വകാര്യം. 

∙തോമസ് ഐസക്: യുഎഇ (3 വട്ടം – 2വട്ടം സ്വകാര്യ), യുഎസ് (2 വട്ടം – ഇതിലൊന്ന് സ്വകാര്യം), വത്തിക്കാൻ, യുകെ. 

∙ജി. സുധാകരൻ: ഖത്തർ, യുഎഇ (സ്വകാര്യം). 

∙കെ. രാജു: യുഎഇ (2വട്ടം), ജർമനി – എല്ലാം സ്വകാര്യ യാത്രകൾ. 

∙ഇ. ചന്ദ്രശേഖരൻ: യുഎഇ (സ്വകാര്യം)

∙മാത്യു ടി. തോമസ്: വത്തിക്കാൻ

∙ജെ. മേഴ്സ‍ിക്കുട്ടിയമ്മ: ഇന്തൊനീഷ്യ

∙സി. രവീന്ദ്രനാഥ്: യുഎസ് (സ്വകാര്യം)

∙പരേതനായ തോമസ് ചാണ്ടി: കുവൈത്ത് (സ്വകാര്യം)

English Summary : List of Kerala ministers visit to other countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com