ADVERTISEMENT

വാഷിങ്ടൻ∙ യുഎസിൽ അറസ്റ്റിലായ പാക്ക് വംശജനായ കനേഡ‍ിയൻ വ്യവസായി തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്തതിന് ‘ഉയർന്ന ക്ലാസ്’ മെഡൽ മാത്രമല്ല, കൊല്ലപ്പെട്ട ഒൻപത് എൽഇടി ആക്രമണകാരികൾക്ക് പാക്കിസ്ഥാന്റെ ഉയർന്ന സൈനിക ബഹുമതി നൽകണമെന്നും ആവശ്യപ്പെട്ടതായി യുഎസ് സർക്കാർ ഫെഡറൽ കോടതിയെ അറിയിച്ചു.

ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ ബാല്യകാല സുഹൃത്തായ 59കാരൻ റാണ, ലൊസാഞ്ചലസിൽവച്ച് ജൂൺ പത്തിനാണ് അറസ്റ്റിലായത്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.

റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതു സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുന്നത് 2021 ഫെബ്രുവരി 12ലേക്ക് മാറ്റിയതായി ലൊസാഞ്ചലസിലെ യുഎസ് ജില്ലാക്കോടതി ജഡ്ജി ജാക്വലിൻ ചെലോണിയൻ പറഞ്ഞു.

റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെ പിന്തുണച്ചുകൊണ്ട് യുഎസ് അറ്റോർണി നിക്കോള ടി. ഹന്ന ലൊസഞ്ചലസിലെ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ 2008 നവംബർ 26 നും 29 നും ഇടയിൽ റാണ, ഹെഡ്‌ലി, എൽഇടി അംഗങ്ങൾ, മറ്റ് സഹ-ഗൂഢാലോചനക്കാരുടെ പദ്ധതികൾ എന്നിവ ഫലവത്തായെന്നും ലീഗിലെ പത്ത് അംഗങ്ങൾ പന്ത്രണ്ട് ഏകോപിപ്പിച്ച വെടിവയ്പ്പും ബോംബാക്രമണങ്ങളും നടത്തിയെന്നും പറയുന്നു.

ആക്രമണത്തെ തുടർന്നുള്ള മാസങ്ങളിൽ ഹെഡ്‌ലി റാണയോട് ഇതേക്കുറിച്ച് ചർച്ച നടത്തിയിരുന്നു. 1971ൽ പാക്കിസ്ഥാനിലെ തന്റെ സ്കൂളിനു നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് പരാമർശിക്കവേ ‘ഇപ്പോൾ ഇന്ത്യക്കാരുമായി പോലും’ എന്നാണ് ഹെഡ്‌ലി റാണയോട് പറഞ്ഞിരുന്നത്. അവര്‍ ഇത് അർഹിക്കുന്നുവെന്നായിരുന്നു ഇക്കാര്യത്തിൽ റാണയുടെ പ്രതികരണം. 

സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ അന്വേഷണം നേരിടുന്നത്. കേസിൽ മാപ്പുസാക്ഷിയാക്കപ്പെട്ട ഹെഡ്‍ലിക്ക് യുഎസ് കോടതി 35 വർഷം ജയിൽശിക്ഷ വിധിച്ചിരുന്നു. 

English Summary: Key Accused Tahawwur Rana Wanted "Top Class" Medal For 26/11 Attack: US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com