ADVERTISEMENT

ധൻപുർ∙ പ്രണയ വിവാഹത്തിനു ശേഷം ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നും മതം മാറാൻ നിർബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ മധ്യപ്രദേശിൽ മുസ്‌ലിം യുവാവ് അറസ്റ്റിൽ. ലൗ ജിഹാദ് തടയുന്നതിനായുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കെ 1968 ലെ മധ്യപ്രദേശ് മത സ്വാതന്ത്ര്യ നിയമപ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നു ധൻപുർ എസ്പി ഭരത് ദുബെ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇര്‍ഷാദ് ഖാന്‍ എന്ന മുസ്‌ലിം യുവാവാണ് അറസ്റ്റിലായത്. 

ഹിന്ദു കുടുംബത്തിലെ അംഗമായ യുവതി 2018 ൽ ഏറെക്കാലത്തെ പ്രണയത്തിനു ശേഷം ഇര്‍ഷാദ് ഖാൻ എന്ന യുവാവിനെ മുസ്‌ലിം മതാചാര പ്രകാരം വിവാഹം കഴിക്കുകയായിരുന്നു. ഇർഷാദ് ഖാൻ തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായും മതപരിവർത്തനത്തിന് നിർബന്ധിക്കുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. 

രണ്ടു വർഷം മുൻപ് എന്റെ മാതാപിതാക്കളെ വിട്ട് ഇർഷാദിനെ വിവാഹം കഴിച്ചതിൽ ഞാൻ ഖേദിക്കുന്നു. പലവിധ പീഡനത്തിനും ഞാൻ ഇരയായി. അറബിയും ഉറുദുവും പഠിക്കാൻ എന്നെ അയാൾ നിർബന്ധിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ എന്റെ വീട്ടിൽ തിരിച്ചെത്തിയത്. ഇനി മടങ്ങി പോകില്ലെന്നും യുവതി പറയുന്നു. 

എന്നാൽ തനിക്കു നേരേ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും ഭാര്യയെ  മാതാപിതാക്കൾ നിർബന്ധപൂർവം തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഇര്‍ഷാദ് ഖാന്‍ പരാതി നൽകിയിട്ടുണ്ടെന്നും ധൻപുർ എസ്പി ഭരത് ദുബെ പറഞ്ഞു. 

ലൗ ജിഹാദ് തടയുന്നതിനായി മധ്യപ്രദേശ് സർക്കാർ നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം കേസുകളിൽ 10 വർഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിലായിരിക്കും നിയമ നിർമാണം. 

നിർബന്ധിത വിവാഹം, ലൈംഗിക ചൂഷണം, നിർബന്ധിത മതപരിവർത്തനം തുടങ്ങിയവയും നിയമത്തിന്റെ കീഴിൽ വരും. ഇത്തരം കേസുകളിൽ ജാമ്യം ലഭിക്കില്ല. വിവാഹത്തിനായി സ്വമേധയാ മതം മാറണമെങ്കിൽ ഒരു മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം.

English Summary: Muslim Man Arrested Under Religious Freedom Law In Madhya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com