ADVERTISEMENT

ന്യൂഡൽഹി∙ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രസ്താവന നടത്തിയ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദലിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ബാദലിനെ പോലെ ചതിയനോ നട്ടെല്ലില്ലാത്തവനോ അല്ല താനെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. കർഷകരോട് ചെയ്ത ചതി മറച്ചുവയ്ക്കാനാണ് ബാദൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമരീന്ദര്‍ സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു ബാദലിന്‍റെ വിമർശനം. അമരീന്ദര്‍ സിങ് കോമാളിത്തരമാണ് കാണിച്ചുകൂട്ടുന്നതെന്നും കർഷക പ്രശ്നത്തിൽ ബിജെപിക്ക് കീഴടങ്ങിയതായും സുഖ്ബീര്‍ സിങ് ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്ക് സമാനമായ നിയമങ്ങള്‍ അമരീന്ദര്‍ സിങ് സർക്കാർ മൂന്നു വര്‍ഷം മുന്‍പ് പാസാക്കിയിട്ടുണ്ടെന്നും ബാദല്‍ പറഞ്ഞിരുന്നു.

അമരീന്ദര്‍ സിങ്ങിന്റെ കുടുംബത്തിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസുകള്‍ സംബന്ധിച്ചും ബാദല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇഡി നടപടികൾ നേരിടേണ്ടി വരുമെന്ന ഭീഷണിക്കു വഴങ്ങി കർഷകരെ ഒറ്റിക്കൊടുത്തു എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് മറുപടിയുമായി അമരീന്ദര്‍ സിങ് രംഗത്തെത്തിയത്.

English Summary: "Neither Spineless Nor A Traitor Like You": Amarinder Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com