ADVERTISEMENT

കൊല്ലം∙ കടയ്ക്കൽ ചിറതയിൽ സ്ഥാനാർഥികളുടെ റോഡ് ഷോയ്ക്കിടെ സംഘർഷം. സ്ഥാനാർഥി കുഴഞ്ഞു വീണു. ജില്ലാ പഞ്ചായത്ത് ചിതറ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി അഞ്ജു അനൂപ് നായരുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു സംഘർഷത്തിലേക്കു നീങ്ങിയത്.

സംഘർഷാവസ്ഥ ഉണ്ടായതോടെ വാഹനത്തിൽ നിന്നിറങ്ങി ഓടി മാറുന്നതിനിടെയാണ് അഞ്ജു കുഴഞ്ഞു വീണത്. സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താനായി പൊലീസ് ലാത്തി വീശി. അഞ്ജുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary: Local Elections Kollam: Conflict during road show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com