ADVERTISEMENT

തിരുവനന്തപുരം ∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി.മുരളീധരനെ വിമർശിച്ച് എഴുത്തുകാരനും നിരൂപകനുമായ എൻ.എസ്.മാധവന്‍.

നെഹ്‍റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാൽ വാജ്പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരുമെന്ന് എൻ.എസ്.മാധവന്‍ ട്വീറ്റ് ചെയ്തു. റോഹ്തങ്ങിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത 9.02 കിലോമീറ്റര്‍ നീളമുള്ള ടണലിനു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേര് (അടല്‍ ടണല്‍) നൽകിയതു പരാമർശിച്ചായിരുന്നു മാധവന്റെ ട്വീറ്റ്.

ഗോള്‍വാള്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ മുരളീധരന്‍, നെഹ്‌റു കായിക താരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും ചോദിച്ചിരുന്നു.

English Summary: MS Golwalkar name for Rajiv Gandhi Institute; NS Madhavan against V Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com