ADVERTISEMENT

ന്യൂഡല്‍ഹി ∙ കേന്ദ്രം കൊണ്ടുവന്ന കർഷക നിയമങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കർഷക നിയമങ്ങള്‍ സംബന്ധിച്ച് യാതൊരു നാണവുമില്ലാതെ ഇരട്ട നിലപാടാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 

കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തു ചാടുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചെയ്ത കാര്യങ്ങളുടെ തുടർച്ചയായാണ് ബിജെപി കാർഷിക മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. കോണ്‍ഗ്രസിന്റെ 2019ലെ പ്രകടനപത്രികയില്‍ എപിഎംസി നിയമം റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

കർഷക നിയമത്തെ എതിര്‍ക്കുന്ന ശരദ് പവാര്‍ കൃഷിമന്ത്രിയായിരുന്ന കാലത്ത് വിപണിയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിരുന്നതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

Content Highlights: BJP hits back at opposition over Farm Laws

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com