ADVERTISEMENT

ടെഹ്റാൻ ∙ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അന്തരിച്ചെന്ന് അഭ്യൂഹവുമായി ഇസ്രയേൽ അനുകൂല മാധ്യമങ്ങൾ. യുഎസിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ‌ജൂയിഷ്പ്രസും മറ്റു ചില പോർട്ടലുകളുമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന മുഖവുരയോടെയാണ് ഇവർ വാർത്ത നൽകിയിരിക്കുന്നത്. 

81 വയസ്സുകാരനായ ഖമനയി അനാരോഗ്യം മൂലം മകൻ സയിദ് മുജ്തബ ഖമനയിക്ക് അധികാരം കൈമാറിയെന്ന് ഇറാനിയൻ മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് ജറുസലം പോസ്റ്റ് എന്ന ഇസ്രയേലി മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയ്ക്കും സ്ഥിരീകരണമില്ല. 1989 മുതൽ ഇറാന്റെ പരമോന്നത പദവി വഹിക്കുന്ന നേതാവായ ആയത്തുല്ല അലി ഖമനയി 1981–89 കാലയളവിൽ ഇറാന്റെ പ്രസിഡന്റായിരുന്നു.

English Summary: Unconfirmed Reports: Ayatollah Ali Khamenei Is Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com