ADVERTISEMENT

കോഴിക്കോട്∙ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ മനഃപൂര്‍വം അപമാനിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചു?. പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും എ.വിജയരാഘവൻ കോഴിക്കോട്ട് പറഞ്ഞു.

സ്പീക്കറും ചില മന്ത്രിമാരും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം‍. ഇത് ഞെട്ടിക്കുന്ന വിവരമാണെന്നും. സ്പീക്കര്‍ നടത്തിയ നിരവധി വിദേശയാത്രകള്‍ ദുരൂഹമാണ്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ പദവികള്‍ ദുരുപയോഗം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഒരു വിശദീകരണത്തിനും തയാറാകുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു.

പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ അത് ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്ന് കോടതി പറയുന്നത് ആദ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

English Summary: CPM slams BJP's allegation on Speaker

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com