ADVERTISEMENT

തിരുവനന്തപുരം കോർപറേഷനിൽ നടക്കുന്ന 15–ാമത്തെ നഗരസഭാ തിരഞ്ഞെടുപ്പാണ് ഇന്നത്തേത്. അഞ്ചു ജില്ലകളിൽ വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്ന തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനിടെ തിരഞ്ഞെടുപ്പ് നാൾവഴികളിലൂടെ...

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകൾ മുൻപ് നടന്നിട്ടുള്ളത് കൃത്യമായ ഇടവേളകളിലല്ല. പഞ്ചായത്തുകളിലും നഗരസഭകളിലും വ്യത്യസ്ത സമയങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ്. 1942 മുതൽ തിരഞ്ഞെടുപ്പുകൾ നടന്നിട്ടുള്ള സ്ഥാപനങ്ങളുടെ എണ്ണവും തീയതികളുമാണ് ചുവടെ. (തിരഞ്ഞെടുപ്പ് പ്രത്യേകമായി നടന്ന സ്ഥാപനങ്ങളുടെ പേരും ഒപ്പം).

പഞ്ചായത്ത്

∙ 550 (തിരു–കൊച്ചി) : 1953 ഏപ്രിൽ 21 – ജൂൺ 29
∙ 922 : 1963 നവംബർ 19 – ഡിസംബർ 6
∙ 931 + 50 : 1979 സെപ്റ്റംബർ 15, 18 + 1980 സെപ്റ്റംബർ 16
∙ 999 : 1988 ജനുവരി 23

മുനിസിപ്പാലിറ്റി

∙ 5 (കൊച്ചി) : 1948 നവംബർ – ഡിസംബർ
∙ 5 (മലബാർ) : 1952 സെപ്റ്റംബർ, 1955 ഒക്ടോബർ
∙ 24 (തിരു–കൊച്ചി) : 1953 ജനുവരി 19 – ഫെബ്രുവരി 9
∙ പെരുമ്പാവൂർ : 1953 ഏപ്രിൽ 29 ∙ ചേർത്തല : 1953 മേയ് 23
∙ 26 (തിരു–കൊച്ചി) : 1956 ഫെബ്രുവരി 25 – മാർച്ച് 3
∙ മൂവാറ്റുപുഴ : 1959 മാർച്ച് 18
∙ 26 : 1962 സെപ്റ്റംബർ 26
∙ പാലാ : 1964 ഏപ്രിൽ 25, 1969 ഒക്ടോബർ 24
∙ 24 : 1968 ഏപ്രിൽ 25
∙ മലപ്പുറം, ചാലക്കുടി : 1971 മേയ് 26
∙ പുനലൂർ : 1972 മാർച്ച് 23
∙ തിരൂർ : 1973 മാർച്ച് 19
∙ 31 + 6 : 1979 സെപ്റ്റംബർ 15, 18 + 1980 സെപ്റ്റംബർ 16
∙ മഞ്ചേരി : 1982 സെപ്റ്റംബർ 23
∙ 43 : 1988 ജനുവരി 23

കോർപറേഷൻ

∙ തിരുവനന്തപുരം (1940 ഒക്ടോബർ 30) : 1942 ഓഗസ്റ്റ് 22 – സെപ്റ്റംബർ 9, 1948 ഫെബ്രുവരി 25 – മാർച്ച് 24, 1953 ജനുവരി 19, 1956 മാർച്ച് 3, 1960 ഒക്ടോബർ 18, 1964 ജൂൺ 26, 1970 ഒക്ടോബർ 23, 1979 സെപ്റ്റംബർ 15, 1988 ജനുവരി 23.
∙ കോഴിക്കോട് (1962 നവംബർ 1) : 1962 സെപ്റ്റംബർ 26, 1968 ഏപ്രിൽ 25, 1972 നവംബർ 21, 1979 സെപ്റ്റംബർ 15, 1988 ജനുവരി 23.
∙ കൊച്ചി (1967 നവംബർ 1) : 1969 മേയ് 21, 1979 സെപ്റ്റംബർ 15, 1988 ജനുവരി 23. (മുനിസിപ്പാലിറ്റി കോർപറേഷൻ ആയി ഉയർത്തപ്പെട്ട തീയതി ബ്രാക്കറ്റിൽ).

തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഇതിനു മുൻപും തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. 1995 മുതൽ കൃത്യമായ 5 വർഷത്തെ ഇടവേളയിൽ ഒരുമിച്ച് 1995 സെപ്റ്റംബർ 23, 25; 2000 സെപ്റ്റംബർ 25, 27, നവംബർ 25, 2001 ജനുവരി 29; 2005 സെപ്റ്റംബർ 24, 26; 2010 ഒക്ടോബർ 23, 25; 2015 നവംബർ 2, 5 തീയതികളിൽ തിരഞ്ഞെടുപ്പ് നടന്നു. മട്ടന്നൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് 2 വർഷം വൈകി 1997 ഓഗസ്റ്റ് 27, 2002 സെപ്റ്റംബർ 9, 2007 സെപ്റ്റംബർ 5, 2012 സെപ്റ്റംബർ 4, 2017 ഓഗസ്റ്റ് 8 തീയതികളിൽ നടന്നു. മൂന്നേകാൽ വർഷം മാത്രം ആയുസുണ്ടായിരുന്ന ജില്ലാ കൗൺസിലിലേക്കുള്ള ഏക തിരഞ്ഞെടുപ്പ് 1991 ജനുവരി 29നായിരുന്നു. 1973 വരെ ചില നഗരസഭകളിൽ ദ്വയാംഗ വാർഡുകൾ / ഡിവിഷനുകൾ നിലവിലുണ്ടായിരുന്നു.

English Summary: Thiruvananthapuram Corporation Election Timeline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com