ADVERTISEMENT

കോഴിക്കോട് ∙ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയർന്നത് സർക്കാരിനു അനുകൂലമാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. കോഴിക്കോട് പ്രസ്ക്ലബ് നടത്തിയ തദ്ദേശം 2020 മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

∙ പോരാട്ടം വർഗീയതയ്ക്കെതിരെ

ഭരണഘടനാ സ്ഥാപനങ്ങളെ വർഗീയമായി ഉപയോഗിക്കുകയാണ് ബിജെപി ചെയ്യുന്നത്. ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന് ആർഎസ്എസ് നേതാവായ ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം അതിനുദാഹരണമാണ്. ആരോപണങ്ങളുന്നയിച്ച് ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്ന ബിജെപിയുടെയും യുഡിഎഫിന്റെയും തന്ത്രമാണ് നിലവിലെ വിവാദങ്ങൾക്കു പിറകിലെന്നും മന്ത്രി പറഞ്ഞു.

∙ കെ–റെയിൽ ബുദ്ധിമുട്ടിക്കില്ല

കെ-റെയിൽ പദ്ധതിയിൽ റെയിൽപാതയ്ക്കു സമാന്തരമായ അലൈൻമെന്റാണ് കാബിനറ്റിന്റെ പരിഗണനയിൽ വന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് വികസനം നടപ്പാക്കില്ല. വികസനത്തിനുവേണ്ടി സഹകരിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

∙ അവിശുദ്ധ സഖ്യം പരാജയപ്പെടും

ആർക്കാണു വെൽഫെയർ പാർട്ടിയെ ഭയം? ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കില്ലെന്ന കോൺഗ്രസ് ദേശീയനയം എം.എം.ഹസനോ ലീഗോ അംഗീകരിക്കുന്നുണ്ടോ? ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വെൽഫെയർ പാർട്ടി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെയും ലീഗ് നേതാവ് പാണക്കാട് തങ്ങളുടെയും ചിത്രങ്ങൾ വച്ചാണ് യുഡിഎഫ് പോസ്റ്ററുകൾ അടിച്ചിരിക്കുന്നത്. ഇതേ വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി എൽഡിഎഫ് ധാരണ ഉണ്ടാക്കിയിരുന്നില്ല. ധാരണ ഉണ്ടായിരുന്നോയയെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

∙ നിരോധനമല്ല, വർജനം

മദ്യനിരോധനം എവിടെയും പ്രായോഗികമല്ല. മദ്യവർജനമാണ് വേണ്ടത്. മദ്യവർജനത്തിനായി നിരവധി ബോധവത്കരണ പരിപാടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ നേട്ടങ്ങളെ വിവാദങ്ങളിലൂടെ തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾപോലും പലയിടത്തും ചേരിതിരിഞ്ഞ് മത്സരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

English Summary: TP Ramakrishnan On Local Body Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com