ADVERTISEMENT

ന്യഡൽഹി∙ രാജ്യത്ത് കര്‍ഷകരോഷം കുതിച്ചുയരവെ, കര്‍ഷകരില്‍ നിന്ന് നേരിട്ട് ഭക്ഷ്യവസ്തുക്കൾ വാങ്ങാറില്ലെന്നും ധാന്യങ്ങള്‍ക്ക് വില ഈടാക്കാറില്ലെന്നും വ്യക്തമാക്കി അദാനി ഗ്രൂപ്പ് രംഗത്ത്. ഫുഡ് കോര്‍പ്പറേഷന് (എഫ്സിഐ) വേണ്ടി മാത്രമാണ് ധാന്യവിളകള്‍ സൂക്ഷിക്കുകയും സംഭരിക്കുകയും ചെയ്യുന്നത്. ഫുഡ് കോര്‍പ്പറേഷന് ധാന്യവിളകള്‍ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്ത് നല്‍കുന്നത്. അല്ലാതെ എത്രമാത്രം ധാന്യവിളകള്‍ സംഭരിക്കണമെന്നും അതിന്റെ വിലയെത്രയെന്നും തങ്ങളല്ല തീരുമാനിക്കുന്നതെന്നും ട്വിറ്ററിലൂടെ അദാനി വ്യക്തമാക്കി.

സ്വകാര്യ കമ്പനികൾ സര്‍ക്കാര്‍ പങ്കാളിത്തത്തോടെയാണ് വിളകള്‍ സംഭരിക്കുന്നത്. എഫ്സിഐയാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് വിളകള്‍ വാങ്ങുന്നത്. സ്വകാര്യ കമ്പനികള്‍ വിളകള്‍ സംഭരിക്കുന്നതിന് വില ഈടാക്കും. എന്നാല്‍ എഫ്സിഐയ്ക്കായിരിക്കും ഇവയുടെ പൂര്‍ണ ഉടമസ്ഥാവകാശം. ഇവ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം സര്‍ക്കാര്‍ നേരിട്ടാണ്. അദാനിയ്ക്കും അംബാനിക്കും വേണ്ടിയാണ് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് കര്‍ഷകര്‍ വിമർശനമുയർത്തിയതിന് പിന്നാലെയാണ് നിലപാടറിയിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നത്.

കർഷകരുമായി നേരിട്ട് നടത്തുന്ന കച്ചവടത്തിനേക്കാൾ നല്ലത് സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള കച്ചവടമാണ്. ഭക്ഷ്യവിളകൾ കൃത്യമായി സംരക്ഷിച്ച് വയ്ക്കാനും ഇത്തരം സംരംഭങ്ങളാണ് നല്ലതെന്നാണ് അദാനി ഗ്രൂപ്പിന്റെ അഭിപ്രായം. എന്നാൽ വൻകിട കുത്തക കമ്പനികളുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.

English Summary: Adani Group says does not buy food grains from farmers; only manages storage for FCI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com