ADVERTISEMENT

ന്യൂഡൽഹി∙ ഉഭയകക്ഷി കരാറുകള്‍ ചൈന പാലിക്കാത്തതാണ്‌ യഥാർഥ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന യഥാർഥ പ്രശ്നമെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. മേഖലയില്‍ സമാധാനവും ശാന്തതയും നിലനിർത്തുന്നതിന് ഒട്ടേറെ കരാറുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവയെല്ലാം ഇല്ലാതാക്കി ആയിരക്കണക്കിന് സൈനികസംഘങ്ങളെയാണ് ചൈന അതിര്‍ത്തിയിൽ വിന്യസിച്ചിരിക്കുന്നത്. നിയന്ത്രണരേഖയിലേക്ക് വലിയ സേനയെ എത്തിക്കില്ലെന്ന കരാറാണ് അവർ ലംഘിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ.

അതിർത്തിയിലെ സേനാവിന്യാസത്തിന് വ്യത്യസ്തമായ കാരണങ്ങളാണ് ചൈന നൽകുന്നത്. അപ്പോൾ സ്വാഭാവികമായും ബന്ധം അസ്വസ്ഥമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1975ന് ശേഷം ആദ്യമായിട്ടാണ് അതിർത്തിയിൽ സൈനികരുടെ ജീവൻ നഷ്ടമാകുന്നത്. ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Bond With China Very Significantly Damaged, Losing 20 Soldiers Changed National Sentiment, Says Jaishankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com