ADVERTISEMENT

ന്യൂഡൽഹി∙ രണ്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക് പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സ്കൂള്‍ ബാഗിന്‍റെ ഭാരം വിദ്യാര്‍ഥികളുടെ ശരീരഭാരത്തിന്‍റെ പത്തു ശതമാനത്തില്‍ താഴെയായിരിക്കണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പുതിയ നയത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങളുള്ളത്. എന്‍സിഇആര്‍ടി (NCERT) നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം പുതിയ നയം തയാറാക്കിയത്.

ബാഗിന്‍റെ ഭാരം വിദ്യാര്‍ഥികളുടെ ശരീരഭാരത്തിന്‍റെ 10 ശതമാനത്തില്‍ കൂടരുത്. ഇരു തോളുകളിലും കൃത്യമായി തൂക്കിയിടാന്‍ കഴിയുന്ന തരത്തിലുള്ള ഭാരം കുറഞ്ഞ ബാഗുകളായിരിക്കണം. ചക്രങ്ങള്‍ ഘടിപ്പിച്ചവ പാടില്ല. ബാഗിന്‍റെ ഭാരം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. ഒന്നാം ക്ലാസിന് മുന്‍പ് ബാഗുകള്‍ പാടില്ല.

രണ്ടാംക്ലാസ് വരെ പരമാവധി 2.2 കിലോ. അഞ്ചാം ക്ലാസുവരെ രണ്ടര കിലോ. പത്താംക്ലാസില്‍ നാലര കിലോ. പ്ലസ്ടുവിന് പരമാവധി 5 കിലോ വരെ ഭാരമാകാം. പുസ്തകം നിശ്ചയിക്കുമ്പോള്‍ ഭാരം കൂടി കണക്കിലെടുക്കണം. പ്രസാധര്‍ പുസ്തകത്തില്‍ ഭാരം രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്കൂളില്‍ ഉറപ്പാക്കണം. അങ്ങിനെ ബാഗിന്‍റെ ഭാരം കുറയ്ക്കാം.

ആവശ്യമെങ്കില്‍ രണ്ട് സെറ്റ് പുസ്തകങ്ങള്‍ നല്‍കി ഒരു സെറ്റ് സ്കൂളില്‍ സൂക്ഷിക്കാം. രണ്ടാംക്ലാസ് വരെ ഹോംവര്‍ക്ക് പാടില്ല. മൂന്ന് മുതല്‍ അഞ്ചുവരെ ക്ലാസുകളിെല വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍വരെയേ ഹോം വര്‍ക്ക് നല്‍കാവൂ. ഒന്‍പത് മുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോംവര്‍ക്ക് നല്‍കരുത്. പുതിയ നയം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

English Summary: Govt suggests no homework upto Class 2, school bag should weigh 10% of body weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com