ADVERTISEMENT

തൃശൂർ ∙ മന്ത്രി എ.സി.മൊയ്തീന്‍ ഏഴു മണിക്ക് മുന്‍പ് വോട്ടുചെയ്തത് ചട്ടവിരുദ്ധമെന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എ. 6.55ന് മന്ത്രി വോട്ടുചെയ്തത് ചട്ടവിരുദ്ധമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. ഇതിനെതിരെ കോൺഗ്രസ് ബൂത്ത് ഏജന്റ് പരാതി നൽകി. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അതേസമയം, വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്‍റെ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ വേട്ടയാടുകയാണ്. കോണ്‍ഗ്രസ്– ബിജെപി കൂട്ടുകെട്ട് ജനം തിരിച്ചറിയും. വീട് നല്‍കുന്നവര്‍ക്കാണ് ജനം വോട്ടു ചെയ്യുക, മുടക്കുന്നവര്‍ക്കല്ലെന്നും മന്ത്രി പറഞ്ഞു. 

English Summary: Anil Akkara MLA against minister AC Moideen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com