ADVERTISEMENT

ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മണ്ഡലത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ്. രണ്ടാഴ്ചയിലധികമായി ദേശീയ തലസ്ഥാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ ഓർമിപ്പിച്ചാണ് കോൺഗ്രസിന്റെ വിമർശനം.

‘മിസ്റ്റർ മോദി, അന്നദാതാക്കൾ 16 ദിവസമായി തെരുവിൽ അവകാശങ്ങൾക്കുവേണ്ടി പോരാടുമ്പോൾ സെൻട്രൽ വിസ്തയെന്ന പേരിൽ നിങ്ങൾക്കായി ഒരു കൊട്ടാരം പണിയുന്നത് ചരിത്രത്തിൽ രേഖപ്പെടുത്തും. ജനാധിപത്യത്തിൽ അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ല. പൊതു ക്ഷേമത്തിനും പൊതു സേവനത്തിനുമായുള്ള മാർഗമാണത്’ – ഫാർമേർസ് എന്ന ഹാഷ്ടാഗിൽ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി വ്യാഴാഴ്ച ഉച്ചയ്ക്കു നിർവഹിച്ചത്. നാലുനിലയുള്ള പാർലമെന്റ് മന്ദിരത്തിന് മാത്രം 1000 കോടിയോളം രൂപ ചെലവു വരുമെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക മാന്ദ്യത്തോടൊപ്പം കോവിഡ് മഹാമാരിയും രാജ്യത്തെ ബാധിച്ചതിനിടയ്ക്ക് ഇത്രയും തുക മുടക്കി പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിപക്ഷത്തുനിന്ന് വൻ വിമർശനമാണ് സർക്കാർ നേരിടുന്നത്.

കൊടുംതണുപ്പത്ത് അതിർത്തിയിൽ‌ ക്യാംപ് ചെയ്യുന്ന കർഷകർ ബുധനാഴ്ച കേന്ദ്രം നൽകിയ നിബന്ധനകൾ തള്ളിയിരുന്നു. അഞ്ച് കർഷകരാണ് ഇതുവരെ മരിച്ചത്.

English Summary: "Building Your Palace As Farmers Protest": Congress On PM, New Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com