ഇലോൺ മസ്കിന്റെ ചൊവ്വയിലേക്കുള്ള ഭീമന് പരീക്ഷണറോക്കറ്റ് തകര്‍ന്നു
Mail This Article
ടെക്സസ് ∙ സ്വകാര്യ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സ് നിർമിച്ച സ്റ്റാർഷിപ് എഫ്എന്‍8 ആളില്ലാ പരീക്ഷണ റോക്കറ്റ് തകര്‍ന്നു വീണു. ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു സ്ഫോടനം. മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിനായി വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണ് സ്റ്റാര്‍ഷിപ്. 100 കിലോ ഭാരവാഹകശേഷിയുള്ള 16 നില ഉയരമുള്ള റോക്കറ്റ് ആണ് തകർന്നത്.
ലാന്‍ഡിങ്ങിനിടെ ഇന്ധന ടാങ്കിലെ മര്‍ദം കുറഞ്ഞുപോയതാണ് സ്ഫോടന കാരണമെന്നാണ് നിഗമനം. എന്നാല്‍ തങ്ങള്‍ക്കുവേണ്ട എല്ലാ വിവരങ്ങളും ലഭ്യമാക്കിയതിനുശേഷമാണ് റോക്കറ്റ് തകര്‍ന്നതെന്ന് ബഹിരാകാശ യാത്രാപദ്ധതി ഒരുക്കുന്ന സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്ക് വ്യക്തമാക്കി. സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ ആദ്യമായി ബഹിരാകാശ നിലയത്തിൽ എത്തിച്ച കമ്പനിയാണ് സ്പേസ് എക്സ്.
English Sumamry: SpaceX's Starship Prototype Blasts Off, Crashes In Fireball On Landing