ADVERTISEMENT

ന്യൂഡൽഹി∙ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതി അടുത്തയാഴ്ച തെളിവെടുപ്പ് ആരംഭിക്കും. സുപ്രീം കോടതി ജസ്റ്റിസ് ഡി.കെ.ജെയിന്‍റെ നേതൃത്വത്തിലുള്ള സമിതി ഈ മാസം 14,15 തീയതികളില്‍ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തും.

നമ്പി നാരായണനുള്‍പ്പെടെ ഉള്ളവരെ കുടുക്കാന്‍ ഗൂഢാലോചന നടന്നോയെന്നതിലാണ് സമിതി അന്വേഷണം നടത്തുക. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ ജോഷ്വാ, എസ്.വിജയന്‍ എന്നിവരുടെയും നമ്പി നാരായണന്‍റെയും മൊഴി സമിതി രേഖപ്പെടുത്തും. 

ജസ്റ്റിസ് ഡി.കെ.ജെയിന് പുറമെ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥരായ വി.എസ്.സെന്തില്‍, ബി.കെ.പ്രസാദ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ 2018 സെപ്റ്റംബറിലാണ് സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

Content Highlight: Probe in isro Espionage case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com