ADVERTISEMENT

മലപ്പുറം∙ രോഗം ഭേദമായാൽ സി.എം. രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എ. വിജയരാഘവന്‍. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം. രവീന്ദ്രന്‍ വിഷയത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത് പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ആഗ്രഹിക്കുന്നവരാണ്. സ്പീക്കർ നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.

മെഡിക്കൽ കോളജിൽ ചികിൽസയിലിരുന്ന മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് ബോർഡിന്റെ നിർദേശം. ഇതിനുശേഷം കോവിഡാനന്തര പ്രശ്നങ്ങൾക്കു ചികിൽസ നടത്തണം.

രവീന്ദ്രനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിർദേശിച്ചിരുന്നു. എന്നാൽ അതിനു മുൻപ് രവീന്ദ്രൻ മെഡിക്കൽ കോളജിൽ പ്രവേശിച്ചു. മൂന്നു തവണ നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് സി.എം. രവീന്ദ്രന്‍ ഒഴിവാകുകയായിരുന്നു.

English Summary : CM Raveendran will appear before ED after getting well, says A Vijayaraghavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com