ADVERTISEMENT

തൃശൂർ∙ മന്ത്രി എ.സി.മൊയ്തീന്‍ നേരത്തെ വോട്ട് ചെയ്തെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ല. വരണാധികാരിയുടെയും ജില്ലാ കലക്ടറുടെയും റിപ്പോര്‍ട്ട് അംഗീകരിക്കാനാണ് കമ്മിഷന്റെ തീരുമാനം. വോട്ടെടുപ്പ് തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് മന്ത്രി വോട്ട് രേഖപ്പെടുത്തിയെന്നും ചട്ടം ലംഘിച്ചെന്നും ആരോപിച്ച് കോണ്‍ഗ്രസാണ് പരാതി നല്‍കിയത്.

എന്നാല്‍ റിട്ടേണിങ് ഓഫിസറുടെ വാച്ചില്‍ ഏഴെന്ന് രേഖപ്പെടുത്തിയപ്പോഴാണ് മന്ത്രി വോട്ട് ചെയ്തതെന്നും അതില്‍ ചട്ടലംഘനമില്ലെന്നുമാണ് വരണാധികാരിയുടെ റിപ്പോര്‍ട്ട്. ഇതിനപ്പുറത്തേക്ക് മറ്റൊരു അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് കമ്മിഷന്‍ തുടര്‍നടപടി അവസാനിപ്പിക്കുന്നത്.

English Summary: AC Moideen casting vote before polling time: election commission will not take further action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com