ADVERTISEMENT

റാഞ്ചി ∙ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വൃക്കകളുടെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും വഷളാകാമെന്നും റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രി അറിയിച്ചു. എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാൻ പ്രയാസമാണ്. അധികാരികളെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.

ഒന്നാം യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയുമായിരുന്ന ലാലു, അവിഭക്ത ബിഹാറിൽ തൊണ്ണൂറുകളിൽ നടന്ന കോടികളുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളിൽ 2017 ഡിസംബർ മുതൽ ജയിലിലാണ്. വൃക്കകളുടെ പ്രശ്നവും മറ്റ് അസുഖങ്ങളും മൂലം ഗുരുതരാവസ്ഥയിലായ ലാലുവിനെ 2018 ഓഗസ്റ്റിലാണു റിംസിലേക്കു മാറ്റിയത്. കേസിൽ ലാലു സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം കഴിഞ്ഞ വെള്ളിയാഴ്ച ജാർഖണ്ഡ് ഹൈക്കോടതി ആറാഴ്ചത്തേക്കു മാറ്റിയിരുന്നു.

English Summary: Lalu Prasad Yadav’s Kidneys May Deteriorate Any Time, Says RIMS Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com